വന്ദേഭാരതിന്റെ റഗുലർ സർവീസിന് ഇന്ന് തുടക്കം; കാസർകോട് നിന്നും ഉച്ചയ്ക്ക് 2.30ന് സർവീസ് തുടങ്ങും
Apr 26, 2023, 08:19 IST

വന്ദേഭാരത് എക്‌സ്പ്രസിന്റെ റഗുലർ സർവീസിന് ഇന്ന് തുടക്കമാകും. കാസർകോട് നിന്ന് ഉച്ചയ്ക്ക് 2.30ന് ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെടും. കാസർകോട് നിന്ന് സർവീസ് ആരംഭിക്കുന്ന സംസ്ഥാനത്തെ ഏക ട്രെയിനും വന്ദേഭാരത് തന്നെയാണ്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നാണ് വന്ദേഭാരതിന്റെ യാത്ര തുടങ്ങുക. എട്ട് മണിക്കൂർ അഞ്ച് മിനിറ്റ് കൊണ്ട് തിരുവനന്തപുരത്ത് എത്തും
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമുള്ള ടിക്കറ്റുകൾ മെയ് രണ്ട് വരെ വെയ്റ്റിംഗ് ലിസ്റ്റിലാണ്. അതേസമയം കാസർകോട്-കോഴിക്കോട് ടിക്കറ്റും കോഴിക്കോട്-കാസർകോട് ടിക്കറ്റും ഇപ്പോഴും ലഭ്യമാണ്. എട്ട് സ്‌റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്‌റ്റോപ്പുള്ളത്. രാത്രി 10.35ന് ട്രെയിൻ തിരുവനന്തപുരത്ത് എത്തും.