വണ്ടിപ്പെരിയാർ കുട്ടിയുടെ അച്ഛന് കുത്തേറ്റ സംഭവം; കേരളത്തിൽ ക്രമസമാധാനനില തകർന്നെന്ന് കെ സുരേന്ദ്രൻ

K Surendran

വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛനെ പ്രതിയുടെ ബന്ധുക്കൾ അക്രമിച്ച സംഭവം കേരളത്തിൽ ക്രമസമാധാനനില തകർന്നതിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മുമായി ബന്ധമുള്ളവർ ഇവിടെ എന്തുമാവാം എന്ന സ്ഥിതിയാണുള്ളത്. ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിക്ക് നീതികിട്ടിയില്ല.

പ്രതി സിപിഐഎമ്മുകാരനായതിനാൽ പൊലീസും പ്രോസിക്യൂഷനും കണ്ണടക്കുകയായിരുന്നു. ഇപ്പോൾ ഇതാ ഇരയുടെ അച്ഛനെ പട്ടാപകൽ കുത്തിക്കൊല്ലാൻ പ്രതിയുടെ ബന്ധുക്കൾ ശ്രമിച്ചിരിക്കുന്നു. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇരയെ പിന്നെയും പിന്നെയും വേട്ടയാടുന്ന നരകതുല്ല്യമായ സ്ഥലമായി നമ്മുടെ സംസ്ഥാനം മാറിക്കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.

Share this story