വരാപ്പുഴ സ്‌ഫോടനം: പടക്കശാല ഉടമക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു

varappuzha

വരാപ്പുഴ പടക്കശാല അപകടത്തിൽ പടക്കശാല ഉടമ ജെൻസനെതിരെ നരഹത്യക്കുറ്റം അടക്കം ചുമത്തി കേസെടുത്തു. ഐപിസി 308, 304 വകുപ്പുകൾ പ്രകാരവും എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരവുമാണ് കേസ്. പടക്കശാല പ്രവർത്തിച്ചിരുന്ന കെട്ടി ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. അപകടത്തിൽ പരുക്കേറ്റ ഏഴ് പേരിൽ മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഉടമയുടെ ബന്ധുവായ ഡേവിസ് എന്നയാൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. കെട്ടിടം സ്‌ഫോടനത്തിൽ പൂർണമായും തകർന്നു. പ്രദേശത്തെ പത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

അനുമതിയില്ലാതെ പ്രവർത്തിച്ച കെട്ടിടത്തിലാണ് വലിയ തോതിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. കെട്ടിടം ഇവരുടെ ബന്ധുവിന്റെതാണ്. ഇത് വാടകക്ക് എടുത്താണ് പടക്ക നിർമാണ ശാലയായി പ്രവർത്തിപ്പിച്ചിരുന്നത്.
 

Share this story