വരാപ്പുഴ സ്‌ഫോടനക്കേസ്: ഒളിവിലായിരുന്ന ഒന്നാം പ്രതി ജെൻസൻ പാലക്കാട് പിടിയിൽ
Sat, 4 Mar 2023

വരാപ്പുഴ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ജെൻസൻ അറസ്റ്റിൽ. സംഭവശേഷം ഒളിവിൽ പോയ ജെൻസനെ പാലക്കാട് നിന്നാണ് പിടികൂടിയത്. കേസിൻ ജെൻസന്റെ സഹോദരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വടക്കഞ്ചേരിയിലുള്ള സുഹൃത്തിനൊപ്പം ഒളിവിൽ കഴിയുന്നതിനിടെയാണ് ജെൻസൻ പിടിയിലാകുന്നത്
ജെൻസന്റെ സഹോദരൻ ജയ്‌സണെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു സഹോദരനായ ജാൻസൺ സ്‌ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പടക്കനിർമാണശാലയിൽ സ്‌ഫോടനമുണ്ടായത്. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.