വരാപ്പുഴ സ്‌ഫോടനക്കേസ്: ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റിൽ
Tue, 7 Mar 2023

വരാപ്പുഴ സ്‌ഫോടനക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. ഒളിവിൽ കഴിഞ്ഞിരുന്ന കൂരൻ മത്തായിയാണ് അറസ്റ്റിലായത്. പടക്കം സൂക്ഷിച്ചിരുന്ന വീടിന്റെ ഉടമസ്ഥനാണ് മത്തായി. ഇന്നുച്ചയോടെ പോലീസിൽ കീഴടങ്ങുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. സ്‌ഫോടനം നടന്ന ഫെബ്രുവരി 28 മുതൽ മത്തായി ഒളിവിലായിരുന്നു.
മത്തായിയുടെ അറിവോടെയാണ് പടക്ക നിർമാണവും സ്‌ഫോടന ശേഷിയുള്ള പടക്കങ്ങൾ വീട്ടിൽ സൂക്ഷിച്ചതുമെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിനാൽ ഒന്നാം പ്രതിക്ക് മേൽ ചാർത്തിയ എല്ലാ വകുപ്പുകളും ഇയാൾക്കെതിരെയും ചാർത്തിയിട്ടുണ്ട്