വർക്കല പാരാഗ്ലൈഡിംഗ് അപകടം: ട്രെയ്‌നർ അടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

varkala

വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ ഗ്ലൈഡറിന്റെ ചിറക് ഹൈ മാസ്റ്റ് വിളക്കുതൂണിൽ കുടുങ്ങിയ സംഭവത്തിൽ ട്രെയ്‌നർ അടക്കം മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. ഉത്തരാഖണ്ഡ് സ്വദേശിയും ട്രെയ്‌നറുമായ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് പിടിയിലായത്. അപകടകരമായി പറക്കൽ നടത്തിയതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അപകടത്തിൽപ്പെട്ടയാളെ ഉപയോഗിച്ച് വ്യാജരേഖ ചമയ്ക്കാനും ഇവർ ശ്രമിച്ചതായി പോലീസ് പറയുന്നു

80 അടി ഉയരത്തിൽ തൂങ്ങിക്കിടന്ന വിനോദസഞ്ചാരിയായ കോയമ്പത്തൂർ സ്വദേശി പവിത്രയെയും ട്രെയ്‌നറെയും ഒന്നര മണിക്കൂറിന് ശേഷമാണ് താഴെയിറക്കാനായത്. ഇറക്കുന്നതിനിടെ ഇരുവരും വന്ന് വീണത് ഫയർ ഫോഴ്‌സ് കെട്ടിയ വലയിൽ ആയതിനാൽ പരുക്കേറ്റിരുന്നില്ല. 

ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വർക്കല ഹെലിപാഡിൽ നിന്നും പറന്നുപൊങ്ങിയ പാരാഗ്ലൈഡറിന് കാറ്റിന്റെ ദിശ മാറിയതോടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
 

Share this story