വിസി നിയമന തർക്കം: ഗവർണറുമായുള്ള മന്ത്രിമാരുടെ കൂടിക്കാഴ്ചയിലും മഞ്ഞുരുകിയില്ല

governor

സർവകലാശാലയിലെ വിസി നിയമന തർക്കത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറും നിയമ മന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ മഞ്ഞുരുകിയില്ല. വിട്ടുവീഴ്ചക്കില്ലെന്ന് ഗവർണറും സർക്കാരും വ്യക്തമാക്കിയതോടെ അനുനയ നീക്കം പാളി. താൻ നിശ്ചയിച്ച വിസിമാർ യോഗ്യരാണെന്ന് ഗവർണർ പറഞ്ഞു

മുഖ്യമന്ത്രി ചർച്ചക്ക് വരാത്തത് എന്തുകൊണ്ടാണെന്ന് ഗവർണർ മന്ത്രിമാരോട് ചോദിച്ചു. മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും ഗവർണർ മന്ത്രിമാരോട് പറഞ്ഞു. കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസി നിയമന തർക്കത്തിൽ സുപ്രീം കോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സർക്കാർ അനുനയ നീക്കത്തിനൊരുങ്ങിയത്

സർവകലാശാലകളിലെ വിസി നിയമനത്തിനായി സർക്കാരും ഗവർണറും മുന്നോട്ടുവെച്ചത് വ്യത്യസ്ത പേരുകളായിരുന്നു. മുഖ്യമന്ത്രിയുടെ ശുപാർശക്കെതിരെ ഗവർണർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകിയിരുന്നു.
 

Tags

Share this story