എസ് ഡി പി ഐ പിന്തുണ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ വിഡി സതീശൻ

satheeshan

എസ് ഡി പി ഐയുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവരുമായി ഒരു ചർച്ചയും ഉണ്ടായിട്ടില്ല. വർഗീയതയെ കടപുഴക്കി ഫാസ്റ്റിസ് സർക്കാരിനെ താഴെയറിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് സതീശൻ പറഞ്ഞു

അതേസമയം എസ്് ഡി പി ഐ പിന്തുണ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകാൻ സതീശൻ തയ്യാറായില്ല. മുഖ്യമന്ത്രി കഴിഞ്ഞ മുപ്പത് ദിവസമായി ഒരേ കാര്യമാണ് പറയുന്നത്. രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്നും സതീശൻ ചോദിച്ചു

പുസ്തകം വായിച്ചതിന്റെ പേരിൽ രണ്ട് കുട്ടികളെ യുഎപിഎ ചുമത്തി ജയിലിൽ ഇട്ട മുഖ്യമന്ത്രിക്ക് റിയാസ് മൗലവി വധത്തിൽ ആർഎസ്എസുകാർക്കെതിരെ യുഎപിഎ ചുമത്താൻ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു

Share this story