സിനഡ് നടക്കുന്നതിനിടെ സിറോ മലബാർ സഭാ ആസ്ഥാനത്ത് എത്തി വിഡി സതീശൻ; സഭാ നേതാക്കളുമായി കൂടിക്കാഴ്ച

satheeshan

സിനഡ് യോഗം നടക്കുന്നതിനിടെ സിറോ മലബാർ സഭാ ആസ്ഥാനത്ത് എത്തി സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു

സഭാ ആസ്ഥാനത്തെ അത്താഴ വിരുന്നിലും സതീശൻ പങ്കെടുത്തു. സഭാ വിഷയങ്ങളിൽ നിർണായക തീരുമാനമെടുക്കുന്ന സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയ നേതാക്കളെ സഭാ നേതൃത്വം കാണുന്നത് അപൂർവമാണ്

പൈലറ്റ് വാഹനവും ഔദ്യോഗിക കാറും ഒഴിവാക്കിയാണ് വിഡി സതീശൻ സഭാ ആസ്ഥാനത്ത് എത്തിയത്. ഇന്നലെ രാത്രി ഒമ്പതേ കാലോടെയാണ് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വിഡി സതീശൻ എത്തിയത്.
 

Tags

Share this story