ഔദ്യോഗിക വസതിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ വിഡി സതീശൻ: മന്ത്രി വീണ ജോർജ്

Veena

ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിർദേശമാണെന്ന് മന്ത്രി വീണാ ജോർജ്. എന്തിനാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നത്. ഒരു ആരോഗ്യമന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു. കോൺഗ്രസിന് ദയനീയ പരാജയം ഉണ്ടാകുമെന്ന ഭയമാണ്. 

ആരോഗ്യമന്ത്രിയല്ല സർജറി നടത്തുന്നത്. ഇത് വി ഡി സതീശന്റെ നേതൃത്വത്തിൽ നടന്ന അതിക്രമമാണ്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയഭീതിയാണ് ഇതിനെല്ലാം പിന്നിലെന്നും മന്ത്രി പറഞ്ഞു. ഒരുതരത്തിലുള്ള ചികിത്സാ പിഴവും അംഗീകരിക്കില്ല. ആരു തെറ്റ് ചെയ്താലും നടപടി സ്വീകരിക്കും. സർക്കാർ സ്വീകരിക്കേണ്ട നടപടി സ്വീകരിച്ചു.

എന്നാൽ സർക്കാർ ആശുപത്രികളെല്ലാം മോശമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഹോസ്പിറ്റൽ മേഖലയിൽ നിക്ഷേപം നടത്തിയ കുത്തകളെ സഹായിക്കുന്ന നിലപാടാണ് വി ഡി സതീശനും കൂട്ടരും നടത്തുന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

Tags

Share this story