സ്ത്രീകളെ പുച്ഛത്തോടെ കാണുന്ന വ്യക്തിയാണ് വിഡി സതീശൻ: മന്ത്രി വീണ ജോർജ്

Veena

സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് മന്ത്രി വീണ ജോർജ്. അത്തരത്തിലുള്ള ഒരാൾ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുണ്ടെന്ന് പറയുന്നത് എത്ര കാപട്യമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വീണ ജോർജ് ചോദിച്ചു

പോസ്റ്റിന്റെ പൂർണരൂപം

സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷനേതാവ്  സ്ത്രീകൾക്ക് വേണ്ടി അദ്ദേഹത്തിന് സംസാരിക്കാനുണ്ട് എന്ന് പറയുന്നത് എത്ര കാപട്യമാണ് പ്രതിപക്ഷനേതാവിന്റെ ആ കാപട്യമാണ് ഇന്ന് സഭയിൽ കണ്ടത് .സ്ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം രീതി.

Share this story