അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തനാണ് വിഡി സതീശൻ: ഇ പി ജയരാജൻ

ep

പ്രതിപക്ഷ നേതാവ് വിഡി സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതിന് പ്രശസ്തനെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വൃത്തികെട്ട രാഷ്ട്രീയമാണ് വിഡി സതീശന്റേത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിക്കെതിരെ അശ്ലീല വിഡിയോ ഇറക്കിയത് സതീശനാണ്. 

തന്റെ ഭാര്യയുടെ തലവെട്ടി സ്വപ്‌ന സുരേഷിന്റെ തലവെച്ച് പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവാണ്. എറണാകുളത്തെ നേതാവിനെയും ഉപയോഗപ്പെടുത്തിയാണ് വ്യാജനിർമിതി. ഇപ്പോൾ ഏതോ ഒരു ഫോട്ടോയുമായി വന്ന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. രാജീവ് ചന്ദ്രശേഖറിനൊപ്പം ത്രിപുരയിലെ വനിതാ ബിജെപി നേതാവ് ഇരിക്കുന്ന സ്ഥാനത്ത് തന്റെ ഭാര്യയുടെ തല വെട്ടി സതീശൻ പ്രചരിപ്പിക്കുകയാണ്

ഫോട്ടോ പ്രചരിക്കുന്നതിൽ തന്റെ ഭാര്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് കോൺഗ്രസ് കേരളത്തിൽ സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസ് എടുക്കുന്ന മൃദു ഹിന്ദുത്വ നിലപാടിനെ കുറിച്ച് ലീഗ് ചിന്തിക്കണം. ലീഗിനെ കോൺഗ്രസ് അവഗണിച്ചെന്നും ഇപി പറഞ്ഞു
 

Share this story