വിസ്മയം തീർക്കാൻ പ്രായമുള്ളവരെ തേടിയിറങ്ങിയിരിക്കുകയാണ് വിഡി സതീശൻ: പരിഹസിച്ച് എംവി ഗോവിന്ദൻ

govindan

സിപിഎം വിട്ട് കോൺഗ്രസിലെത്തിയ ഐഷ പോറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഐഷ പോറ്റി വർഗ വഞ്ചകയാണ്. അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നു ഐഷ പോറ്റിക്കെന്നും എംവി ഗോവിന്ദൻ പറഞ്ഞു

വിസ്മയം തീർക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അങ്ങനെ അത്ഭുതം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ഐഷ പോറ്റിയെ പിടിച്ചത്. ഐഷ പോറ്റി ഒരു കമ്മിറ്റിയിലും പങ്കെടുത്തിരുന്നില്ല. അസുഖമാണെന്നാണ് അപ്പോൾ പറഞ്ഞിരുന്നത്. ആ അസുഖം എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി.

അധികാരത്തിന്റെ അപ്പ കഷ്ണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നു. ഒരു വിസ്മയവും കേരളത്തിൽ നടക്കാൻ പോകുന്നില്ല. വിസ്മയം തീർക്കാൻ പ്രായമുള്ളവരെ തിരക്കി ഇറങ്ങിയിരിക്കുകയാണ് വിഡി സതീശൻ. ഒരു വിസ്മയവും കേരളത്തിൽ നടക്കാൻ പോകുന്നില്ല. വിസ്മയം തീർത്തുകൊണ്ട്  മൂന്നാം ഭരണത്തിലേക്ക് എൽഡിഎഫ് പോകുമെന്ന് എംവി ഗോവിന്ദൻ
 

Tags

Share this story