സർക്കാരിനും ഇടതുപക്ഷത്തിനും തുടർ ഭരണം കിട്ടിയതിന്റെ ധാർഷ്ട്യമെന്ന് വി ഡി സതീശൻ

satheeshan

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ എസ് എഫ് ഐ നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ വാർത്തകൾ വരുമ്പോൾ അസഹിഷ്ണുതയാണെന്നും തുടർ ഭരണം കിട്ടിയതിന്റെ ധാർഷ്ട്യമാണ് പിണറായി സർക്കാർ പ്രകടിപ്പിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി

കോൺഗ്രസിനെയും നേതാക്കളെയും മാധ്യമങ്ങൾ വിമർശിക്കുന്നുണ്ട്. പക്ഷേ തുടർ ഭരണം ലഭിച്ചപ്പോൾ ഭരണപക്ഷത്തിന് ഇപ്പോൾ ധാർഷ്ട്യവും അസഹിഷ്ണുതയുമാണ്. ഭയപ്പെടുത്തി പിൻമാറ്റാനും അടിച്ചമർത്താനും നീക്കം നടത്തുന്നു. ഡൽഹിയിൽ എന്താണോ സംഭവിക്കുന്നത് അത് തന്നെയാണ് കേരളത്തിലും സംഭവിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു
 

Share this story