ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയായി നരേന്ദ്രമോദി മാറിയെന്ന് വി ഡി സതീശൻ

satheeshan

ലോകം കണ്ട വലിയ ഏകാധിപതികളുടെ ശ്രേണിയിലേക്ക് നരേന്ദ്രമോദി എത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിമർശിക്കാൻ അവസരമില്ലെങ്കിൽ അത് ജനാധിപത്യമല്ലെന്ന സന്ദേശം ഉയർത്തിപ്പിടിച്ച് രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള കോൺഗ്രസ് സമരത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ

ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുകയാണ് ബിജെപിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കുറ്റപ്പെടുത്തി. തിരുവനന്തപുരം ഗാന്ധി പാർക്കിൽ നടന്ന സമരത്തിൽ ശശി തരൂർ, എംഎം ഹസൻ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. കറുപ്പ് കൊണ്ട് മാത്രം അടയാളപ്പെടുത്തുന്ന സംഭവങ്ങളാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് എറണാകുളത്ത് നടത്തിയ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സതീശൻ പറഞ്ഞു.

കോഴിക്കോട് നടന്ന സത്യഗ്രഹ സമര പരിപാടി എംകെ രാഘവൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ രമേശ് ചെന്നിത്തലയും പത്തനംതിട്ടയിൽ പിജെ കുര്യനും പാലക്കാട് വി കെ ശ്രീകണ്ഠനും കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷും കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താനും സത്യഗ്രഹ സമര പരിപാടി ഉദ്ഘാടനം ചെയ്തു.
 

Share this story