അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലറാണ് മുഖ്യമന്ത്രിയെന്ന് വിഡി സതീശൻ

satheeshan

അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് അഴിമതി വ്യാപകമാകുകയാണ്. സ്വന്തം ഓഫീസിൽ നടന്ന അഴിമതികൾ മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു. അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം ചിരി ഉണർത്തുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു

അഴിമതിയിൽ മറുപടി പറയാതെ പേടിച്ചോടുന്ന ആളാണ് മുഖ്യമന്ത്രി. ആയിരം കോടി പോക്കറ്റടിക്കാനാണ് അഴിമതി ക്യാമറ സ്ഥാപിച്ചത്. അടുത്ത മാസം 5ന് ക്യാമറ സ്ഥാപിച്ച സ്ഥലങ്ങളിൽ യുഡിഎഫ് പ്രതിഷേധ ധർണ നടത്തും. ക്യാമറക്ക് കേടുപാടുകൾ വരുത്തില്ലെന്നും സതീശൻ പറഞ്ഞു. 

കോഴിക്കോട് നടന്നത് ക്രൂരമായ കൊലപാതകമാണ്. കേരളത്തിൽ അരക്ഷിതാവസ്ഥയുണ്ട്. ഇതിന് കാരണം സിപിഎം പോലീസിനെ നിയന്ത്രിക്കുന്നതാണ്. പോലീസ് ആസ്ഥാനത്ത് കൂട്ടയടിയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
 

Share this story