മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചു പറയുകയാണെന്ന് വി ഡി സതീശൻ

satheeshan

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിഷേധിക്കുന്ന കെ എസ് യു പ്രവർത്തകരെ ഓർത്ത് അഭിമാനമാണ്. മുഖ്യമന്ത്രി സ്വയം ഭീരുവാണെന്ന് വിളിച്ചുപറയുകയാണ്. രണ്ട് കുട്ടികൾ കരിങ്കൊടി കാണിക്കുമ്പോൾ മുഖ്യമന്ത്രി ഓടിയൊളിക്കുകയാണെന്നും വിഡി സതീശൻ വിമർശിച്ചു

ജനകീയ സമരം കാണുമ്പോൾ അവരെ ആത്മഹത്യാ സ്‌ക്വാഡ് എന്നാണ് പാർട്ടി സെക്രട്ടറി വിളിക്കുന്നത്. എന്നാൽ പ്രതിഷേധിക്കുന്ന കെ എസ് യു പ്രവർത്തകരെയോർത്ത് അഭിമാനമാണെന്നും സമരം ശക്തിപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു. 

കാസർകോട് മുതൽ തിരുവനന്തപുരം വരെ കരിങ്കൊടി കാണാൻ ഭാഗ്യം കിട്ടിയ മുഖ്യമന്ത്രി പിണറായി ആണ്. അദ്ദേഹം ഞങ്ങളെ പരിഹസിച്ചതു കൊണ്ടാണ് സമരം ഇത്ര ശക്തമാക്കുന്നത്. സത്യാഗ്രഹ സമരത്തിൽ നിന്നും ആത്മഹത്യാ സ്‌ക്വാഡ് നടത്തുന്ന സമരം എന്ന് സിപിഎം തന്നെ പറയേണ്ടി വന്നല്ലോയെന്നും സതീശൻ ചോദിച്ചു.
 

Share this story