ഷുഹൈബിനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് വി ഡി സതീശൻ

satheeshan pinarayi

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തെ സർക്കാർ ഭയക്കുകയാണെന്ന് പ്രതിപക്ഷ വിഡി സതീശൻ. സിബിഐ അന്വേഷണം അംഗീകരിക്കാമോ എന്നും സതീശൻ ചോദിച്ചു. കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടണം. ഗൂഢാലോചനക്കാരെ സംരക്ഷിക്കാൻ വേണ്ടിയല്ലേ സിബിഐ അന്വേഷണത്തെ എതിർത്തത്. പാർട്ടി ചെയ്യിപ്പിച്ചതാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ അറിയാത്ത കണ്ണും ചെവിയും മൂടിവെച്ച് നടക്കുന്ന ആളാണോ അന്വേഷണ ഉദ്യോഗസ്ഥനെന്നും സതീശൻ ചോദിച്ചു

കുറ്റകൃത്യം ചെയ്യാൻ തുടങ്ങിയത് ഒരു സുപ്രഭാതത്തിലല്ല. രാഷ്ട്രീയ വിശദീകരണം നടത്തി തീർക്കാവുന്ന കാര്യമല്ല ഇത്. കൊല്ലിച്ചവരെ കൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാതെ ആ കുടുംബത്തിന്റെ ദുഃഖം തീരുമോയെന്നും സതീശൻ ചോദിച്ചു. പുസ്തകം വായിക്കുന്ന പിള്ളേരുടെ പേരിലും മറ്റും നിങ്ങൾ യുഎപിഎ ചുമത്തുന്നു. കൊല്ലാൻ പാർട്ടി തീരുമാനിക്കുന്നു. കൊല്ലേണ്ടവരെയും തീരുമാനിക്കുന്നു. അവർക്ക് വേണ്ട വാഹനം നൽകുന്നു. അവരുടെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുന്നുവെന്നും സതീശൻ ആരോപിച്ചു. 


 

Share this story