പിഎം ശ്രീ വിഷത്തിൽ വിഡി സതീശന്റെ പ്രസ്താവനകൾക്ക് യാതൊരു പ്രധാന്യവുമില്ല: എംഎ ബേബി

baby

പിഎം ശ്രീ കരാറുമായി ബന്ധപ്പെട്ട ഇടത് മുന്നണിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇതിനിടയിൽ ഈ കാര്യത്തിൽ ഓരോരുത്തരുടെയും പങ്കാളിത്തവും ജാഗ്രതക്കുറവുമൊന്നും സെന്റിമീറ്റർ കണക്കിന് അളന്ന് നോക്കാനില്ല. ധാരണാപത്രം ഒപ്പുവെച്ച വിഷയം പരിശോധിക്കാനായി മന്ത്രിസഭ ഉപസമിതിയെ തീരുമാനിച്ചിട്ടുണ്ട്

കരാറിൽ നിന്ന് പിൻമാറുന്നത് സംബന്ധിച്ച് മന്ത്രിസഭ ഉപസമിതിയുടെ യോഗം ചേരുന്നതോടെ വ്യക്തമാകും. ഇത് മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു. സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃത്വം അത് അംഗീകരിച്ച് കഴിഞ്ഞു. സിപിഐയിലെ നേതാക്കൾ തന്റെ ഉറ്റ സുഹൃത്തുക്കളാണ്. സിപിഐയിലെ സഖാക്കൾ സഹോദരങ്ങളെ പോലെയാണ്

പ്രത്യേക സാഹചര്യത്തിൽ സംസാരിക്കുന്നതിനിടക്ക് ചില വാചകങ്ങൾ വായിൽ നിന്ന് വീണുപോയിട്ടുണ്ടാകാം. അതിനാ അർഥമേയുള്ളു എന്ന് മനസിലാക്കാൻ അവർക്കും എനിക്കും സാധിക്കും. പിഎം ശ്രീ വിഷയത്തിൽ വിഡി സതീശന്റെ പ്രസ്താവനകൾക്ക് യാതൊരു പ്രാധാന്യവുമില്ലെന്നും എംഎ ബേബി പറഞ്ഞു
 

Tags

Share this story