വീണ ജോർജിന്റേത് കഴുതക്കണ്ണീർ; വന്ദനയുടെ വീട്ടിൽ കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ച്: തിരുവഞ്ചൂർ

thiruvanchoor

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ വീട്ടിലെത്തി മന്ത്രി വീണ ജോർജ് കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ചാണെന്ന് കോൺഗ്രസ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കഴുതക്കണ്ണീരാണത്. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമായിരുന്നു. പ്രതിഭാഗം വാദിക്കേണ്ട കാര്യങ്ങളാണ് മന്ത്രിയും മറ്റുള്ളവരും പറയുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു

വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് ഡിസിസി നടത്തിയ മാർച്ചിലാണ് തിരുവഞ്ചൂരിന്റെ വിവാദ പരാമർശം. മന്ത്രി വീണ ജോർജിന്റേത് നാണം കെട്ട നിലപാടാണെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും ആരോപിച്ചു.
 

Share this story