ബോചെ അമരക്കാരനായ വീയപുരം ചുണ്ടന് നെഹ്‌റു ട്രോഫി

ബോച്ചെ

ആലപ്പുഴ: ബോചെ അമരക്കാരനായ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടന്‍ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കിരീടം ചൂടി. കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ മൂന്നാം കിരീട നേട്ടമാണിത്. 

മനസ്സ് കരുത്തുറ്റതാണെങ്കില്‍ ശരീരം നമ്മളെ വിജയത്തിലേക്ക് നയിക്കുമെന്ന് ബോചെ പറഞ്ഞു. ബോചെയുടെ വാക്കുകള്‍ തുഴച്ചിലുകാര്‍ക്ക് ആവേശമായി. പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനം നേടി. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേല്‍പ്പാടം ചുണ്ടന്‍ മൂന്നാം സ്ഥാനവും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടന്‍ നാലാം സ്ഥാനവും നേടി.

Tags

Share this story