ബിഷപ് പാംപ്ലാനിയുടെ പ്രസ്താവനയെ തള്ളാനും കൊള്ളാനുമില്ലെന്ന് വെള്ളാപ്പള്ളി
Mar 22, 2023, 14:46 IST

റബറിന് 300 രൂപ താങ്ങുവിലയാക്കിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ തള്ളാനും കൊള്ളാനുമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പക്ഷേ ഇത് താനാണ് പറഞ്ഞിരുന്നതെങ്കിൽ ആക്രമിക്കപ്പെടുമായിരുന്നു
വില പേശാനുള്ള ശക്തിയും ഐക്യവും ബിഷപിന്റെ സമുദായത്തിനുണ്ട്. ബിഷപിന്റെ പരാമർശത്തിൽ ആരും കാര്യമായി പ്രതികരിച്ചില്ല. വിമോചന സമരത്തെ കുറിച്ചുള്ള ഭയം ഇടതുപക്ഷത്തിനുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു