വെള്ളാപ്പള്ളി നടേശനെ കാണാൻ പോയിരുന്നു, 3 ലക്ഷം രൂപ തന്നു: വാങ്ങിയത് പറയുമെന്ന് ബിനോയ് വിശ്വം

binoy

ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് വെള്ളാപ്പള്ളി നടേശനെ കാണാൻ പോയിരുന്നുവെന്നും അദ്ദേഹം തന്ന പണത്തിന് കണക്കുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളി നടേശൻ മൂന്ന് ലക്ഷം രൂപ തന്നു. വഴിവിട്ട സഹായം ചെയ്യില്ല എന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പണം വാങ്ങിയെങ്കിൽ വാങ്ങിയെന്ന് തന്നെ പറയുമെന്നും ബിനോയ് വിശ്വം പറഞ്ഞു

തെരഞ്ഞെടുപ്പ് ഒരു പോരാട്ടമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വിജയത്തേക്കാൾ പരാജയമുണ്ടായി. ജയിക്കുമ്പോൾ ജനങ്ങളെ വെറുക്കരുത്. ശിരസ് കുനിച്ച് പിടിക്കണം. പരാജയപ്പെടുമ്പോൾ അയ്യോ എന്ന് നെഞ്ചത്തടിച്ച് പറഞ്ഞ് മാളത്തിൽ പോയി ഒളിക്കാൻ പോകുന്നില്ല. തിരുത്തൽ വേണ്ടിടത്ത് അത് ചെയ്യും

കമ്മ്യൂണിസ്റ്റുകാർ ജനങ്ങളെ ഭയപ്പെടേണ്ടവരാണ്. അല്ലാതെ ജനത്തെ ഭയപ്പെടുത്തേണ്ടവരല്ല. എസ്‌ഐആർ പരാമവധി പേർക്ക് വോട്ട് നിഷേധിക്കാനാണ് ലക്ഷ്യമിടുന്നത്. ബിജെപിക്ക് ഉറപ്പില്ലാത്ത വോട്ടുകൾ ഒഴിവാക്കുകയാണ് ചെയ്യുന്നത്. വിഡി സതീശനെതിരായ പുനർജനി കേസ് അന്വേഷണത്തിൽ പ്രതിപക്ഷത്തിന് അങ്കലാപ്പുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
 

Tags

Share this story