വെഞ്ഞാറമൂട് മാനസികരോഗിയായ മകൻ അമ്മയെ ഉള്ളിലാക്കി വീടിന് തീയിട്ടു; നാട്ടുകാരെത്തി അമ്മയെ രക്ഷിച്ചു

fire

തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിൽ മാനസിക രോഗിയായ മകൻ അമ്മയെ വീടിനുള്ളിലാക്കി വീടിന് തീയിട്ടു. വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തി തീയണക്കുകയായിരുന്നു. ഈ സമയം അമ്മ വീടിന് പുറത്തേക്ക് ഓടിരക്ഷപ്പെട്ടു

മകൻ ബിനുവിനെ പോലീസ് എത്തി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. രാവിലെ പത്ത് മണിയോടെയാണ് ബിനു വീടിന് തീയിട്ടത്. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തി തീയണച്ചത് വലിയ ദുരന്തം ഒഴിവാക്കി

മാനസിക പ്രശ്‌നങ്ങളുള്ള ബിനു മദ്യപിച്ചാണ് വീടിന് തീയിട്ടത്. ഇയാളെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
 

Share this story