മൂക്കന്നൂർ കൂട്ടക്കൊലപാതക കേസിൽ പ്രതി ബാബുവിനെതിരായ ശിക്ഷ ഇന്ന് വിധിക്കും

mookkannur

മൂക്കന്നൂർ കൂട്ടക്കൊല കേസിൽ ശിക്ഷാവിധി ഇന്ന്. എറണാകുളം ജില്ലാ സ്‌പെഷ്യൽ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിക്കുന്നത്. സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെയടക്കം മൂന്ന് പേരെ പ്രതി ബാബു വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകം, കൊലപാതകശ്രമം അടക്കം ആറ് കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞിരുന്നു

പ്രതിയുടെ മാനസിക നില പരിശോധിക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമാണ് കോടതി ഇന്ന് ശിക്ഷ വിധിക്കാനൊരുങ്ങുന്നത്. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. 

2018 ഫെബ്രുവരി 12നാണ് സ്വത്ത് തർക്കത്തിന്റെ പേരിൽ മൂത്ത സഹോദരൻ അറക്കൽ വീട്ടിൽ ശിവൻ(62), ശിവന്റെ ഭാര്യ വത്സല(58), ഇവരുടെ മൂത്ത മകൾ സ്മിത(30) എന്നിവരെ ബാബു വെട്ടിക്കൊന്നത്. സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിൻ, അപർണ എന്നിവരെയും ബാബു വെട്ടി പരുക്കേൽപ്പിച്ചിരുന്നു.
 

Share this story