പിണറായി വിജയൻ സർക്കാരിനെതിരായ വിധിയെഴുത്ത്; കാഫിർ പ്രയോഗക്കാരെ കടലിൽ തള്ളിയെന്ന് ഷാഫി

shafi

വടകരയിൽ വർഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞ് വോട്ടർമാർ മറുപടി നൽകിയെന്ന് ഷാഫി പറമ്പിൽ. എക്‌സിറ്റ് പോളുകളല്ല, ജനവിധി എക്‌സാക്ട് പോളാണെന്ന് തെളിഞ്ഞെന്ന് ഷാഫി പറഞ്ഞു. വടകരയിൽ വിജയമുറപ്പിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു യുഡിഎഫ് സ്ഥാനാർഥി

പിണറായി വിജയൻ സർക്കാരിനെതിരായ വിധി എഴുത്താണിത്. കാഫിർ പ്രയോഗക്കാരെ കടലിൽ തള്ളി. രാജ്യത്തെ വിഭജിക്കാൻ പ്രധാനമന്ത്രി നടത്തിയ ശ്രമം ജനങ്ങൾ തള്ളി. കേരളത്തിൽ അനിവാര്യമായ ഭരണമാറ്റത്തിന് ജനങ്ങൾ തയ്യാറായി കഴിഞ്ഞെന്നും ഷാഫി പറഞ്ഞു

വടകരയിൽ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി ജയമുറപ്പിച്ചത്. 1,11,083 വോട്ടുകളുടെ ലീഡാണ് ഷാഫി പറമ്പിലിനുള്ളത്.
 

Share this story