തീവ്രന്യൂനമർദം മാന്നാർ കടലിടുക്കിലേക്ക്; കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത

rain

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ ജില്ലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്. ശ്രീലങ്കൻ കരയിൽ പ്രവേശിച്ച തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. തീവ്രന്യൂനമർദം അടുത്ത മണിക്കൂറുകളിൽ മാന്നാർ കടലിടുക്കിലേക്ക് പ്രവേശിക്കും

ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കുളച്ചൽ മുതൽ തെക്കോട്ട് മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം. ഫെബ്രുവരി നാല് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
 

Share this story