കേരളാ കോൺഗ്രസ് വിട്ട വിക്ടർ തോമസ് ബിജെപിയിൽ ചേർന്നു

victor

കേരള കോൺഗ്രസ് വിട്ട പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു. വിക്ടർ തോമസിനെ ബിജെപിയിലേയ്ക്ക് പ്രകാശ് ജാവദേക്കർ സ്വീകരിച്ചു. വിക്ടറിനെ ബിജെപി നേതാക്കൾ കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനായിരുന്ന വിക്ടർ ടി തോമസ്, കേരളാ കോൺഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയർമാൻ സ്ഥാനവും രാജിവെച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിയിരുന്നു പാർട്ടി പ്രവേശനം.

കെ. എം. മാണിയാണ് തന്റെ നേതാവെന്നും യുഡിഎഫ് കാലുവാരുകയാണെന്നും വിക്ടർ തോമസ് പ്രതികരിച്ചു. കേരളത്തിൽ വികസനമുണ്ടാക്കാൻ ബിജെപി വരണം. ടൂറിസം രംഗത്ത് മാറ്റങ്ങൾ കൊണ്ട് വരാൻ നരേന്ദ്രമോദിക്ക് കഴിയും എന്ന് ഉള്ളത് കൊണ്ടാണ് താൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Share this story