വിക്ടർ തോമസ് ഇന്ന് ബിജെപിയിൽ ചേരും; പ്രകാശ് ജാവേദ്കർ സ്വീകരിക്കാനെത്തും

victor

പാർട്ടി വിട്ട കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് വിക്ടർ ടി തോമസ് ഇന്ന് ബിജെപിയിൽ ചേരും. ഇന്ന് 12.30ന് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവേദ്കറിൽ നിന്നാണ് അംഗത്വം സ്വീകരിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാവും പാർട്ടി പ്രവേശനം. വിക്ടർ ടി തോമസ് ജോണി നെല്ലൂരിന്റെ എൻപിപിയിലേക്ക് പോകുമെന്ന പ്രചരണം ശക്തമായിരുന്നു. എന്നാൽ അദ്ദേഹം നേരിട്ട് ബിജെപിയിൽ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.


സാധാരണ പ്രവർത്തകർക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയുന്നില്ല. യുഡിഎഫിലും തനിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ല. യുഡിഎഫിന് വേണ്ടി കുറേ ത്യാഗം സഹിച്ചു. പൊലീസ് മർദനം ഏറ്റുവാങ്ങി. തിരുവല്ലയിൽ 2006, 2011 ലും യുഡിഎഫ് നേതാക്കൾ തന്നെ കാലുവാരി തോൽപ്പിച്ചെന്നും യുഡിഎഫിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണ് താനെന്നും വിക്ടർ പറഞ്ഞു.
 

Share this story