വടകരയിൽ വിജയമുറപ്പ്; തോൽക്കണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണം: കെ കെ ശൈലജ

വടകരയിൽ വിജയമുണ്ടാകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ. വടകരയിൽ തോൽക്കണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണം. അങ്ങനെയൊരു അട്ടിമറി നടന്നോയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും കെ കെ ശൈലജ പറഞ്ഞു

ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് നടക്കാൻ പാടില്ലാത്ത ധ്രൂവീകരണ പ്രവർത്തനങ്ങളാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരു ഭാഗത്ത് വോട്ട് പർച്ചേസിനുള്ള ശ്രമം നടന്നുവെന്നും കെ കെ ശൈലജ ആരോപിച്ചു

എക്‌സിറ്റ് പോൾ പൂർണമായി വിശ്വസിക്കാൻ കഴിയില്ല. പലപ്പോഴും എക്‌സിറ്റ് പോളിന് എതിരായാണ് ഫലം വന്നിട്ടുള്ളത്. പാർട്ടിയുടെ വിലയിരുത്തലിൽ ഇടതുപക്ഷത്തിന് നല്ല വിജയമുണ്ടാകുമെന്നും കെ കെ ശൈലജ പറഞ്ഞു.
 

Share this story