തൃശ്ശൂരിലും തിരുവനന്തപുരത്തും വിജയം ഉറപ്പ്; കേരളത്തിൽ എൻഡിഎ മുന്നേറ്റമുണ്ടാക്കുമെന്ന് ഇ ശ്രീധരൻ

sreedharan

എൻഡിഎക്ക് കേരളത്തിൽ മികച്ച വിജയമുണ്ടാകുമെന്ന് ഇ ശ്രീധരൻ. തൃശ്ശൂരിലും തിരുവനന്തപുരത്തും വിജയമുറപ്പാണ്. പൗരത്വ ഭേദഗതി നിയമം ന്യൂനപക്ഷങ്ങൾക്ക് എതിരല്ല. അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. മൻമോഹൻ സിംഗ് പറഞ്ഞത് ആവർത്തിക്കുക മാത്രമാണ് മോദി ചെയ്തത്. ബിജെപി വിജയിച്ചാൽ റെയിൽവേ മേഖലയിൽ മികച്ച വികസനം കൊണ്ടുവരുമെന്നും ഇ ശ്രീധരൻ പറഞ്ഞു

അതേസമയം, നരേന്ദ്രമോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം പിഎഫ്ഐ കേരളത്തിൽ കാലുകുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അമിത് ഷാ. 

പോപുലർ ഫ്രണ്ടിനെ നിരോധിച്ചത് നരേന്ദ്രമോദിയാണ്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഭീകര സംഘടനകളുടെ പിന്തുണ തേടുന്നവരാണെന്നും അമിത് ഷാ പറഞ്ഞു

Share this story