റെക്കോർഡ് ഭൂരിപക്ഷവുമായി വിജയം; വലിയ ഉത്തരവാദിത്തമെന്ന് ഹൈബി ഈഡൻ

hibi

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത് ചരിത്രപരമായ ഭൂരിപക്ഷമെന്ന് എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ. വലിയ ഉത്തരവാദിത്തമാണ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്തം നിറവേറ്റുകയെന്നതാണ് ദൗത്യം. വിജയത്തിൽ ജനങ്ങളോട് നന്ദി പറയുകയാണെന്നും ഹൈബി ഈഡൻ പറഞ്ഞു

ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. തന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനം വിലയിരുത്തി. അന്തിമ ഫലം വന്നില്ലെങ്കിൽ പോലും ഇന്ത്യ മുന്നണിയുടെ പ്രകടനം നല്ല സൂചനയാണെന്നും ഹൈബി ഈഡൻ പറഞ്ഞു

എറണാകുളത്ത് ഹൈബിക്ക് റെക്കോർഡ് ലീഡാണ് ലഭിച്ചത്. 2,47,245 വോട്ടുകൾക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്. എൽഡിഎഫ് സ്ഥാനാർഥി നേടിയ വോട്ടിനേക്കാൾ കൂടുതൽ ലീഡുമായാണ് ഹൈബി ഈഡൻ എറണാകുളത്ത് ജയിച്ചത്. 

Share this story