വിജയൻ പി നായർക്കെതിരെ ഐടി ആക്ട് ചുമത്തും; ഡോക്ടറേറ്റ് വ്യാജമാണോയെന്നും അന്വേഷിക്കും

വിജയൻ പി നായർക്കെതിരെ ഐടി ആക്ട് ചുമത്തും; ഡോക്ടറേറ്റ് വ്യാജമാണോയെന്നും അന്വേഷിക്കും

സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിജയൻ പി നായർക്കെതിരെ ഐടി ആക്ട് ചുമത്തും. ഹൈടെക് സെൽ എസ് പി ഇതുസംബന്ധിച്ച നിർദേശം പോലീസിന് നൽകി

ഐടി ആക്ടിലെ 67, 67(എ) വകുപ്പുകൾ പ്രകാരമുള്ള കുറ്റം ഇയാൾ ചെയ്തുവെന്നാണ് വിലയിരുത്തൽ. അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കഴിഞ്ഞ ദിവസം ഇയാളെ ഭാഗ്യലക്ഷ്മയും സംഘവും കയറി ആക്രമിച്ചിരുന്നു.

വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമാണോയെന്നതിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story