കർണാടക പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നേരിടുമെന്ന് വിജേഷ് പിള്ള

vijesh

സ്വപ്‌ന സുരേഷിന്റെ പരാതിയിൽ കർണാടക പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നേരിടുമെന്ന് വിജേഷ് പിള്ള. ഹാജരാകാൻ തനിക്ക് കർണാടക പോലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല. അത് കിട്ടിയ ശേഷം തുടർ നടപടി തീരുമാനിക്കുമെന്നും വിജേഷ് പിള്ള പറഞ്ഞു. കർണാടക കെആർ പുര പോലീസാണ് സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കേസെടുത്തത്

വിജേഷ് കൂടിക്കാഴ്ച നടത്തിയ സുറി ഹോട്ടലിലെത്തി സ്വപ്‌നയുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സ്വപ്‌നയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താൻ ഒറ്റയ്ക്കാണ് സ്വപ്നയെ കാണാൻ പോയതെന്ന് വിജേഷ് പറഞ്ഞിരുന്നു. എന്നാൽ മറ്റൊരാൾ കൂടി ഒപ്പമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ പോലീസ് അന്വേഷണം നടത്തും.
 

Share this story