പാലക്കാട് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വിട്ടു

sureshkumar

പാലക്കാട് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് തൃശ്ശൂർ വിജിലൻസ് കോടതി ഇയാളെ കസ്റ്റഡിയിൽ വിട്ടത്. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് ഇയാൾ കൈക്കൂലി വാങ്ങിയിരുന്നത്. 

മൂന്ന് വർഷം മുമ്പാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ്‌കുമാർ പാലക്കയം വില്ലേജ് ഓഫീസിൽ എത്തുന്നത്. കൈക്കൂലി കണക്ക് പറഞ്ഞ് വാങ്ങിയിരുന്ന ഇയാൾ പണം നൽകിയില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കുമായിരുന്നു. പണത്തിന് പുറമെ തേനായും കടുംപുളിയായുമൊക്കെ ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു.
 

Share this story