എഐ ക്യമാറ കണ്ടെത്തുന്ന നിയമലംഘനകളിൽ ജൂൺ 5 മുതൽ പിഴയീടാക്കും; കുട്ടികൾക്ക് താത്കാലിക ഇളവ്
Wed, 24 May 2023

സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേന്ദ്രസർക്കാർ തീരുമാനം വരുന്നതുവരെ 12 വയസ്സിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല. ഇക്കാര്യത്തിൽ മോട്ടോർ വാഹന നിയമഭേദഗതിക്കായി കേന്ദ്രത്തോട് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസ്സിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കുവെന്നും മന്ത്രി അറിയിച്ചു
732 എഐ ട്രാഫിക് ക്യാമറകളാണ് സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ചിട്ടുള്ളത്. ജൂൺ മാസം 5 മുതൽ പിഴ ഈടാക്കാനാണ് തീരുമാനം. ഈ മാസം 20 മുതൽ പിഴ ഈടാക്കി തുടങ്ങുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പിന്നീടിത് നീട്ടുകയായിരുന്നു.