വിഷ്ണുപ്രിയ കൊലപാതകക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

vishnupriya

പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എവി മൃദുലയാണ് വിധി പ്രസ്താവിച്ചത്. തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു പ്രതിയുടെ പ്രതികരണം

ശ്യാംജിത്തിനായുള്ള ശിക്ഷാവിധിക്കുള്ള വാദം ഉടൻ ആരംഭിക്കും. 2022 ഒക്ടോബർ 22നാണ് പ്രണയം നിരസിച്ചതിന്റെ പകയിൽ ശ്യാംജിത്ത് വിഷ്ണുപ്രിയയെ വീട്ടിൽ കയറി വെട്ടിയും ചുറ്റികയ്ക്ക് തലയ്ക്കടിച്ചും കൊലപ്പെടുത്തിയത്. 2023 സെപ്റ്റംബർ 21നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 73 സാക്ഷികളാണ് കേസിലുള്ളത്

വീട്ടിലുള്ളവർ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് വേണ്ടി പോയ സമയത്ത് വിഷ്ണുപ്രിയ ഒറ്റയ്ക്കുണ്ടായിരുന്ന സമയത്താണ് ശ്യാംജിത്ത് വീട്ടിൽ അതിക്രമിച്ച് കയറി കൊലപാതകം നടത്തുന്നത്. വിഷ്ണുപ്രിയയുടെ ശരീരത്തിലാകെ 29 കുത്തേറ്റിരുന്നു.
 

Share this story