വിഷ്ണുപ്രിയ കൊലക്കേസ്: വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

vishnupriya

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി(ഒന്ന്) ആണ് വിധി പറയാൻ മാറ്റിയത്. പ്രണയം നിരസിച്ചതിന്റെ പകയിൽ വിഷ്ണുപ്രിയ എന്ന 23കാരിയെ പ്രതി ശ്യാംജിത്ത് വീട്ടിൽ കയറി വെട്ടിക്കൊന്നതാണ് കേസ്

2022 ഒക്ടോബർ 22നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ചതായിരുന്നു കൊലപാതകമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. സംഭവത്തിന്റെ രണ്ട് ദിവസം മുമ്പാണ് കൂത്തുപറമ്പിലെ കടയിൽ നിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു

വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകളുണ്ടായിരുന്നു. ഇതിൽ 10 മുറിവുകൾ മരണശേഷമുള്ളതാണ്. കേസിൽ 73 സാക്ഷികളാണുണ്ടായിരുന്നത്. 49 സാക്ഷികളെ വിസ്തരിച്ചു.
 

Share this story