ഈസ്റ്ററിന് പിന്നാലെ വിഷു രാഷ്ട്രീയവും: ക്രൈസ്തവ വിശ്വാസികളെ വീടുകളിലേക്ക് ക്ഷണിച്ച് ബിജെപി

bjp

വിഷു ദിനത്തിൽ ക്രൈസ്തവ വിശ്വാസികളെ വീടുകളിലേക്ക് ക്ഷണിച്ച് സൽക്കരിക്കാൻ ബിജെപി. ഈസ്റ്റർ ദിനത്തിൽ അരമനകളിലും വിശ്വാസികളുടെ വീടുകളിലും പോയി ആശംസ നേർന്നതിന് പിന്നാലെയാണ് വിഷുവിന് ക്രൈസ്തവ വിശ്വാസികളെ വീടുകളിലേക്ക് ക്ഷണിക്കുന്നത്. പെരുന്നാളിന് മുസ്ലിം വിശ്വാസികളുടെ വീടുകൾ സന്ദർശിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്

ക്രൈസ്തവ സഭയുമായുള്ള ബന്ധമുറപ്പിക്കാൻ പ്രതിമാസ സമ്പർക്ക പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം. ഈസ്റ്റർ ദിനത്തിലെ സ്‌നേഹയാത്രയുടെ തുടർച്ചയായി വിശ്വാസികളുടെ വീടുകൾ ഓരോ മാസവും സന്ദർശിക്കാൻ ബിജെപി ഭാരവാഹി യോഗത്തിൽ തീരുമാനമായി. പെരുന്നാൾ ദിനത്തിൽ തെരഞ്ഞെടുത്ത മുസ്ലിം വിശ്വാസികളുടെ വീട് സന്ദർശിക്കും ആശംസ നേരും.
 

Share this story