ബ്രഹ്മപുരത്തെ വിഷപ്പുക എട്ടാം ദിവസവും തുടരുന്നു; എറണാകുളത്ത് പുതിയ കലക്ടർ ഇന്ന് ചുമതലയേൽക്കും

brahmapuram

ബ്രഹ്മപുരത്തെ വിഷപ്പുക എട്ടാം നാളും തുടരുന്നു. മാലിന്യമല ഇളക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെയും വെള്ളം ഒഴിക്കുന്നുണ്ട്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. കൊച്ചി കോർപറേഷൻ, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട് പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലുമാണ് അവധി

പ്രൊഫഷണൽ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. എറണാകുളത്ത് പുതിയ ജില്ലാ കലക്ടറായി എൻഎസ്‌കെ ഉമേഷ് ഇന്ന് ചുമതലയേൽക്കും. മാലിന്യപ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ വിമർശനം നേരിട്ട രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയാണ് ഉമേഷിനെ എറണാകുളത്ത് നിയമിച്ചത്.
 

Share this story