കോടതി മുറിയിൽ ധനരാജ് വധക്കേസ് പ്രതികളുടെ ദൃശ്യം പകർത്തി; സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ

kp jyothi

കോടതി നടപടികൾക്കിടെ പ്രതികളുടെ ദൃശ്യം ചിത്രീകരിച്ചതിന് സിപിഎം വനിതാ നേതാവിനെ കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ നഗരസഭാ മുൻ വൈസ് ചെയർപേഴ്‌സണും സിപിഎം നേതാവുമായ കെപി ജ്യോതിയെയാണ് കോടതി നിർദേശപ്രകാരം കസ്റ്റഡിയിലെടുത്തത്. 

തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് സംഭവം നടന്നത്. ധനരാജ് വധക്കേസിൽ സാക്ഷി വിസ്താരത്തിനിടെയാണ് കെപി ജ്യോതി പ്രതികളുടെ ദൃശ്യം മൊബൈലിൽ ചിത്രീകരിച്ചത്. ഇത് ജഡ്ജിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു

ഇതോടെ ജഡ്ജി സിപിഎം നേതാവിനെ കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകി. പിന്നാലെ പോലീസ് ഇവരെ പിടികൂടി. തുടർന്ന് കോടതി 1000 രൂപ പിഴയീടാക്കി ജ്യോതിയെ വിട്ടയക്കുകയായിരുന്നു.
 

Tags

Share this story