വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാകുന്നു; സെപ്റ്റംബറിൽ ആദ്യ മദർഷിപ്പ് എത്തും

vizhinjam

വിഴിഞ്ഞം തുറമുഖം യാഥാർഥ്യത്തിലേക്ക്. ചൈനയിൽ നിന്നുള്ള ക്രെയിനുകളുമായി സെപ്റ്റംബറിൽ ആദ്യ മദർഷിപ്പ് വിഴിഞ്ഞത്ത് എത്തും. അടുത്ത സെപ്റ്റംബറോടെ തുറമുഖം പൂർണതോതിൽ സജ്ജമാകും. കടലിൽ കല്ലിട്ട് തുറമുഖ പ്രദേശത്തെ വേർതിരിക്കുന്ന പുലിമുട്ടിന്റെ നിർമാണം 2960 മീറ്റർ പൂർത്തിയായി. 660 മീറ്ററാണ് ഇനി ശേഷിക്കുന്നത്

മൺസൂൺ കാലം നിർമാണത്തിന്റെ വേഗത കുറയ്ക്കുമെങ്കിലും സെപ്റ്റംബറിൽ തന്നെ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. ഭാവിയിൽ 4000 മീറ്റർ വരെ പുലിമുട്ട് നീളും. 800 മീറ്റർ ബെർത്തിന്റെ പൈലിംഗ് പൂർത്തിയായി. ബെർത്തിന്റെ സ്ലാബ് നിർമാണമാണ് ബാക്കിയുള്ളത്. ഘട്ടംഘട്ടമായി ബെർത്തിന്റെ നീളം 2000 മീറ്ററാക്കും. 

വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി വർധിക്കുന്നതോടെ കൊളംബോ തുറമുഖം കൈകാര്യം ചെയ്തിരുന്ന നല്ലൊരു ഭാഗം ട്രാൻസ്ഷിപ്‌മെന്റ് കാർഗോ വിഴിഞ്ഞത്ത് എത്തും. ടൂറിസം കേന്ദ്രമാക്കി വികസിപ്പിച്ച് ക്രൂസ് ടൂറിസം ഹബ്ബാക്കി വിഴിഞ്ഞത്തെ മാറ്റാനും തുറമുഖ വകുപ്പിന് ആലോചനയുണ്ട്.
 

Share this story