വ്‌ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണം; മോട്ടോർ വാഹനവകുപ്പിന് ഹൈക്കോടതി നിർദേശം

വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്ന വ്‌ളോഗർമാർക്കെതിരെ ഹൈക്കോടതി. വ്‌ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് ഹൈക്കോടതി മോട്ടോർ വാഹനവകുപ്പിന് നിർദേശം നൽകി. ആവശ്യമെങ്കിൽ നോട്ടീസ് അയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. സഞ്ജു ടെക്കി കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിർദേശം

കേസ് ഈ മാസം 13ലേക്ക് മാറ്റി. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാരോട് കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. വാഹനവും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണം

വാഹനത്തിന്റെ കസ്റ്റഡി അടക്കമുള്ള കാര്യങ്ങൾ മജിസ്‌ട്രേറ്റ് കോടതി തീരുമാനിക്കും. നിയമ ലംഘകരുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യണം. വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കാനും കോടതി നിർദേശിച്ചു.
 

Share this story