അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണം സർക്കാരിന്റെ തെറ്റായ മദ്യനയമെന്ന് വി എം സുധീരൻ

sudheeran

സർക്കാരിന്റെ തെറ്റായ മദ്യനയമാണ് സംസ്ഥാനത്ത് അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണമാകുന്നതെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. മദ്യവ്യാപനത്തിൽ ഹൈക്കോടതി ഇടപെടണം. സർക്കാർ പരാജയപ്പെടുമ്പോൾ ജുഡീഷ്യറി ഗൗരവത്തോടെ വിഷയങ്ങളെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് ആരംഭിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഎം സുധീരൻ. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നർക്ക് കൂടുതൽ തൊഴിൽ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിലെ ഉപവാസ സമരം.
 

Share this story