എത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനം; കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസ്സപ്പെടും

volcano

എത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനത്തെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസ്സപ്പെടാൻ സാധ്യത. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബൈയിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവെച്ചിരുന്നു. രാത്രി 11.30ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനവും ഇന്നത്തേക്ക് പുനഃക്രമീകരിച്ചു

ജിദ്ദയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയത് ഉംറ തീർഥാടകരെയും പ്രതിസന്ധിയിലാക്കി. അഗ്നിപർവത ചാരും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രശ്‌നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു. ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്

സ്‌ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്ക് ഉയർന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിന്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാന, യുപി എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്.
 

Tags

Share this story