തിരുവനന്തപുരത്ത് ബിജെപിയും സിപിഎമ്മും തമ്മിൽ വോട്ടുകച്ചവടം നടന്നു: കെ മുരളീധരൻ

muraleedharan

തിരുവനന്തപുരത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ടു കച്ചവടം നടന്നുവെന്ന് കെ മുരളീധരൻ. ബിജെപിയുടെ സംഘടനയിലുള്ളവരേക്കാൾ കൂടുതൽ സിപിഎമ്മുകാരാണ് ഈ വോട്ടുകച്ചവടത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഇതൊരു കൂട്ടുകച്ചവടമാണെന്നും മുരളീധരൻ പറഞ്ഞു

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പലയിടങ്ങളിലും ബിജെപിയുടെ ഭൂരിപക്ഷം കുറഞ്ഞു. വട്ടിയൂർക്കാവിൽ ബിജെപിക്കുണ്ടായിരുന്ന 8000 വോട്ടിന്റെ ലീഡ് ഇത്തവണ 5700 ആയി കുറഞ്ഞു. നേമത്ത് കഴിഞ്ഞ തവണത്തെ 2000 വോട്ടിന്റെ ലീഡ് നിലനിർത്താൻ അവർക്ക് സാധിച്ചില്ല

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കോർപറേഷനിൽ 51 സീറ്റുകൾ ലഭിച്ചെങ്കിലും നിയമസഭ മണ്ഡലങ്ങളിലെ വോട്ട് വിഹിതത്തിൽ വലിയ കുറവുണ്ടാക്കാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി യുഡിഎഫിൽ കലഹം തുടങ്ങിയെന്ന എംവി ഗോവിന്ദന്റെ പ്രസ്താവനയെ തമാശയായിട്ടാണ് കാണുന്നതെന്ന് മുരളീധരൻ പറഞ്ഞു
 

Tags

Share this story