വിഎസ് ശിവകുമാറിന്റെ എതിർപ്പ് തള്ളി; തിരുവനന്തപുരം സെൻട്രലിൽ സിപി ജോൺ യുഡിഎഫ് സ്ഥാനാർഥിയാകും

cp john

തിരുവനന്തപുരം സെൻട്രലിൽ സിപി ജോൺ തന്നെ യുഡിഎഫ് സ്ഥാനാർഥിയാകും. സെൻട്രൽ സീറ്റ് സിഎംപിക്ക് തന്നെ നൽകാൻ യുഡിഎഫിൽ ധാരണയായി. വിഎസ് ശിവകുമാറിന്റെയും പ്രാദേശിക കോൺഗ്രസ് നേതാക്കളുടെയും എതിർപ്പ് തള്ളിയാണ് തീരുമാനം. വിഎസ് ശിവകുമാറിനെ അരുവിക്കരയിൽ പരിഗണിക്കും

തിരുവനന്തപുരം സെൻട്രൽ സീറ്റ് ഘടകകക്ഷിക്ക് നൽകുന്നതിൽ കോൺഗ്രസിൽ എതിർപ്പ് ശക്തമായിരുന്നു. തിരുവനന്തപുരം കോൺഗ്രസിന്റെ സീറ്റ് എന്ന തരത്തിൽ ചുവരെഴുത്ത് അടക്കം ഒരു വിഭാഗം ആരംഭിച്ചിരുന്നു. കൂടാതെ വിഎസ് ശിവകുമാറിന്റെ നേതൃത്വത്തിൽ നേതാക്കൾ യോഗവും ചേർന്നിരുന്നു

സെൻട്രൽ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കണമെന്ന ആവശ്യമാണ് പ്രാദേശിക നേതാക്കൾ ഉയർത്തിയത്. എന്നാൽ നേതൃത്വം ഇത് തള്ളുകയും സിഎംപിക്ക് തന്നെ സീറ്റ് നൽകാൻ തീരുമാനിക്കുകയുമായിരുന്നു.
 

Tags

Share this story