വിടി ബൽറാം രാജിവെച്ചിട്ടില്ല, പാർട്ടി നടപടിയെടുത്തിട്ടില്ല: പിന്തുണയുമായി സണ്ണി ജോസഫ്

sunny joseph

ബീഡി-ബിഹാർ പോസ്റ്റ് വിവാദത്തിൽ വിടി ബൽറാമിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബൽറാം രാജിവെച്ചിട്ടില്ലെന്നും പാർട്ടി നടപടിയെടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പോസ്റ്റിന്റെ പേരിൽ ബൽറാമിനെ തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നതായും സണ്ണി ജോസഫ് ആരോപിച്ചു.

പോസ്റ്റിന്റെ പേരിൽ ബൽറാമിനെ തേജോവധം ചെയ്യാൻ ശ്രമം നടക്കുകയാണ്. ബൽറാം ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ തുടരുന്നുണ്ട്. അദ്ദേഹം രാജിവെക്കുകയോ പാർട്ടി നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. വിവാദ പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ബൽറാം തന്നെയാണ്. ഡിജിറ്റൽ മീഡിയ സെല്ലിന്റെ പോസ്റ്റുകൾ തയ്യാറാക്കുന്നത് പാർട്ടി അനുഭാവികളായ പ്രൊഫഷണലുകളാണ്. സാമൂഹിക മാധ്യമ വിഭാഗം പുനസംഘടന പാർട്ടിയുടെ അജണ്ടയിലുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. 

നേരത്തെ കെപിസിസി നേതൃയോഗത്തിൽ ബൽറാം വിഷയത്തിൽ വിശദീകരണം നൽകിയിരുന്നു. തന്റെ അറിവോടെയല്ല പോസ്റ്റ് എന്നും വിവാദങ്ങൾ അനാവശ്യമാണെന്നും ബൽറാം പറഞ്ഞു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ താൻ അത് തിരുത്തിച്ചെന്നും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ടീമിന് വീഴ്ച പറ്റിയെന്നും ബൽറാം പറഞ്ഞു
 

Tags

Share this story