മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിവി രാജേഷ്; വികസനത്തിന് പിന്തുണ അറിയിച്ചെന്ന് മേയർ

rajesh

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി തിരുവനന്തപുരം കോർപറേഷൻ മേയർ വിവി രാജേഷ്. ഡെപ്യൂട്ടി മേയർ ആശാ നാഥിനൊപ്പമാണ് രാജേഷ് മുഖ്യമന്ത്രിയെ ഓഫീസിലെത്തി കണ്ടത്. കോർപറേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണ തേടിയെന്ന് വിവി രാജേഷ് അറിയിച്ചു

വികസന പ്രവർത്തനങ്ങൾക്ക് നല്ല രീതിയിലുള്ള സഹകരണം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. സംസ്ഥാന തലസ്ഥാനങ്ങളിലെ കോർപറേഷനുകൾക്കുള്ള കേന്ദ്ര പദ്ധതികൾ പരാമവധി നേടിയെടുത്ത് മുന്നോട്ടു പോകാനുള്ള സഹാചര്യം പരാമവധി പ്രയോജനപ്പെടുത്താൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും വി വി രാജേഷ് പറഞ്ഞു

അതേസമയം മേയറാക്കാത്തതിലുള്ള അതൃപ്തി പരസ്യമാക്കി ആർ ശ്രീലേഖയുടെ പരാമർശത്തോട് വി വി രാജേഷ് പ്രതികരിച്ചില്ല. ഓൺലൈനിൽ വാർത്തകൾ വന്നതായി അറിയുക മാത്രമാണ് ചെയ്തതെന്നും ആ വാർത്ത ഇതുവരെ കണ്ടിട്ടില്ലെന്നും ഇതേ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും രാജേഷ് പറഞ്ഞു
 

Tags

Share this story