വർക്കല റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ച് കടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു
Tue, 14 Mar 2023

വർക്കലയിൽ വയോധിക ട്രെയിനിടിച്ച് മരിച്ചു. മണമ്പൂർ സ്വദേശി സുപ്രഭയാണ്(63) മരിച്ചത്. വർക്കല റെയിൽവേ സ്റ്റേഷനിലാണ് അപകടം. അടുത്ത പ്ലാറ്റ്‌ഫോമിലേക്ക് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. അമൃത്സർ-കൊച്ചുവേളി എക്‌സ്പ്രസാണ് ഇടിച്ചത്. ഈ ട്രെയിനിന് വർക്കലയിൽ സ്റ്റോപ്പുണ്ടായിരുന്നില്ല.